ചെട്ടിനാട് മുട്ടക്കറി ; അസാധ്യ രുചിയാണ്


ചേരുവകൾ
മുട്ട – 4 പുഴുങ്ങിയത്
തേങ്ങചിരകിയത് – 3 ടേബിൾ സ്പൂൺ
ഗ്രാമ്പൂ - 1
ജീരകം – 1/4 ടീസ്പൂൺ
കുരുമുളക് – 1/4 ടീസ്പൂൺ
കറുവപ്പട്ട - ചെറിയ കഷണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
സവാള – 1
തക്കാളി അരച്ചത് – പകുതി തക്കാളി
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
കശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
പച്ചമുളക് – 2
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തേങ്ങാ, ഗ്രാമ്പു, പെരുംജീരകം, കറിവേപ്പില, കുരുമുളക്, ജീരകം, പട്ട എന്നിവ ഇട്ട് വഴറ്റുക. തണുത്ത ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക.

നിറം മാറിതുടങ്ങുമ്പോൾ പൊടികൾ ഇട്ടു കൊടുക്കുക. പൊടികളുടെ പച്ചമണം മാറിയാൽ തക്കാളി പേസ്റ്റ് ഇട്ടുകൊടുക്കുക. അതു വെന്തു കഴിഞ്ഞാൽ തേങ്ങാ അരച്ചെടുത്തത് ചേർക്കുക. നന്നായി തിളപ്പിക്കുക. അതിനുശേഷം പുഴുങ്ങി വച്ച മുട്ട ചേർത്ത് പത്ത് മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്യാം. ഇതിലേക്കു ഗരം മസാല,കറിവേപ്പില, പച്ചമുളക്, വെളിച്ചെണ്ണ എന്നിവ ചേർത്ത് പത്തു മിനിറ്റ് അടച്ചു വച്ച ശേഷം ഉപയോഗിക്കാം. കൊതിപ്പിക്കും രുചിയിൽ ചെട്ടിനാട് മുട്ടക്കറി തയ്യാർ.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.