രാവിലെ വിശപ്പ് വേഗം അനുഭവപ്പെടുന്നുണ്ടോ? പ്രോട്ടീൻ അടങ്ങിയ ഈ വിഭവം പരീക്ഷിക്കാം
Oct 16, 2026, 19:55 IST
ചേരുവകൾ
- ചെറുപയർ – 1 കപ്പ്
- ഇഞ്ചി – ചെറിയ കഷണം
- പച്ചമുളക് – 1 എണ്ണം
- ജീരകം – ½ ടീസ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് – ¼ കപ്പ്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ദോശ ചുട്ടെടുക്കാൻ
തയ്യാറാക്കുന്ന വിധം
1. ചെറുപയർ 4–6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
2. വെള്ളം ഊറ്റിയശേഷം ചെറുപയർ, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.
3. ഉപ്പും അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക.
4. ചൂടായ ദോശക്കല്ലിൽ മാവ് ഒഴിച്ച് വട്ടത്തിൽ പരത്തുക.
5. അരികുകളിൽ അല്പം എണ്ണ ഒഴിച്ച് ഇരുവശവും വേവിച്ചെടുക്കുക.
.jpg)


