ചേനത്തണ്ട് - ചെറുപയർ തോരൻ
ചേരുവകൾ
ചേനത്തണ്ട് – ചെറുതായി അരിഞ്ഞ് ഉപ്പ് ചേർത്ത് യോജിപ്പിച്ചത്
ചെറുപയർ – 1 കപ്പ് തിളപ്പിച്ചത്
തേങ്ങാചിരകിയത് – അര മുറി
പച്ചമുളക് – 2
ജീരകം – അര ടീസ്പൂൺ പൊടിച്ചത്
വെളുത്തുള്ളി – 2 അല്ലി
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് – 2
ചെറിയ ഉള്ളി – 5
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങചിരകിയത്, പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി വെളുത്തുള്ളി അല്ലി എന്നിവ ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക. പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും ഇടാം. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി യോജിപ്പിക്കാം. അതേസമയം അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് വെള്ളം നന്നായി പിഴിഞ്ഞെടുത്ത് പാനിലേക്ക് അരപ്പിന്റെ കൂടെ ചേർക്കാം. തിളപ്പിച്ചുവച്ചിരിക്കുന്ന ചെറുപയറും ചേർത്ത് നന്നായി യോജിപ്പിച്ച് വേവിച്ചെടുക്കാം.
.jpg)


