ചെമ്മീൻ വട


1.ചെമ്മീൻ വൃത്തിയാക്കിയത് – 350 ഗ്രാം
ഉപ്പ് – പാകത്തിന്
2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
3.വെളിച്ചെണ്ണ – പാകത്തിന്
4.സവാവ പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
5.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6.വറുത്ത അരിപ്പൊടി – മൂന്നു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മുട്ടവെള്ള – അൽപം
7.മുട്ട – രണ്ട്, അടിച്ചത്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ വേവിക്കുക.
ഇത് തേങ്ങ ചേർത്തു മെല്ലേ ചതച്ചു വയ്ക്കണം.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ വഴറ്റണം.
ഇതിലേക്കു ചെമ്മീൻ മിശ്രിതം ചേർത്തു നന്നായി മൊരിച്ചെടുക്കണം.
ചൂടാറിയ ശേഷം ആറാമത്തെ ചേരുവ ചേർത്ത് കുഴച്ചെടുക്കണം.
ചെറിയ ഉരുളകളാക്കി ഒന്നമർത്തിയ ശേഷം മുട്ട അടിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ മൊരിച്ചെടുക്കാം.