ചെമ്മീൻ ബിരിയാണി: കടൽരുചി ഇഷ്ടമുള്ളവർക്ക് അടിപൊളി വിഭവം
Oct 22, 2026, 21:05 IST
ചേരുവകൾ: 500 ഗ്രാം വൃത്തിയാക്കിയ ചെമ്മീൻ, 2 കപ്പ് ബാസ്മതി അരി, 2 സവാള, 2 തക്കാളി, 2 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, നാരങ്ങാനീര്, മല്ലിയില, പുതിനയില, എണ്ണ, നെയ്യ്, ഉപ്പ്.
തയ്യാറാക്കുന്ന വിധം: ചെമ്മീനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് 15 മിനിറ്റ് മാറ്റിവയ്ക്കുക. സവാള വഴറ്റി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, മറ്റ് മസാലകൾ എന്നിവ ചേർത്ത് വേവിക്കുക. ചെമ്മീൻ ചേർത്ത് പാകമാകുന്നതുവരെ വേവിക്കുക. അരി പ്രത്യേകം വേവിച്ച് ചെമ്മീൻ മസാലയോടൊപ്പം പാളികളായി നിരത്തുക. പുതിന, മല്ലിയില, നെയ്യ് എന്നിവ ചേർത്ത് മൂടിവെച്ച് കുറഞ്ഞ തീയിൽ ദം ചെയ്ത് വിളമ്പാം.
.jpg)


