രുചിയിൽ കേമൻ, ഗുണത്തിൽ അതികേമൻ: ഇതാ സുഗന്ധപൂരിതമായ ചെമ്പരത്തി ചായ

Chembarathi tea


വേണ്ട ചേരുവകൾ...
ചെമ്പരുത്തി പൂവ് 6 എണ്ണം
ഇഞ്ചി 1 കഷ്ണം
പട്ട ഒരു ചെറിയ കഷ്ണം
വെള്ളം 3 ഗ്ലാസ്‌
തേൻ ആവശ്യത്തിന്
നാരങ്ങാനീര് 1/2 നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം...
ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. പാത്രത്തിൽ 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വയ്ക്കുക. ഇളക്കരുത്. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കുക

Tags