ചീസി എഗ്ഗ് ബൺ വീട്ടില്‍ തയ്യാറാക്കാം

Cheesy Egg Buns can be prepared at home
Cheesy Egg Buns can be prepared at home

വേണ്ട ചേരുവകൾ

മുട്ട -2 എണ്ണം 
ചീസ് -2 സ്പൂൺ 
ബൺ- 1 എണ്ണം 
ഉപ്പ്- 1/2 സ്പൂൺ 
മുളക് ചതച്ചത് -1/2 സ്പൂൺ 
മല്ലിയില -1 സ്പൂൺ 
സവാള -1 എണ്ണം 

തയ്യാറാക്കുന്ന വിധം

ആദ്യം ബണ്‍ രണ്ടായി കട്ട് ചെയ്യുക. താഴത്തെ ഭാഗം കുറച്ചു വലിപ്പം കൂട്ടി വേണം കട്ട് ചെയ്യാന്‍. ശേഷം അതിനുള്ളിൽ ചെറിയൊരു പീസ് കട്ട് ചെയ്ത് മാറ്റി വയ്ക്കാം. ഇനി ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് മുട്ട, അതിന്റെ ഒപ്പം മുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, മല്ലിയില, സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ ചെറിയ തീയിൽ  ഈ ഒരു മുട്ട മിക്സിനെ ഒഴിച്ചുകൊടുത്തു അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. ഇനി ഇവ ബണ്‍നുള്ളില്‍ ഫില്‍ ചെയ്യാം. മുകളിലായി ചീസ് കൂടി വിതറി കൊടുക്കാൻ മറക്കരുത്.  

tRootC1469263">

Tags