വെറും 2 മിനിറ്റിൽ തയ്യാറാക്കാം രുചിയേറും നന്നാറി സർബത്ത്

Cheerum Nannari Sherbat can be prepared in just 2 minutes
Cheerum Nannari Sherbat can be prepared in just 2 minutes


നന്നാറി സിറപ്പ്

പഞ്ചസാര - 2Kg
വെളളം -2Lt
നറുനണ്ടി -100g
മുട്ട വെള്ള -2 എണ്ണം

നറുനണ്ടി നന്നായി കഴുകി ചതച്ചു വെക്കുക. അടി കട്ടിയുള്ള ഒരു പാനിൽ ഒരു പിടി പഞ്ചസാര ഇട്ടു മൂപ്പിക്കുക. സർബത്തിനു നല്ല നിറം കിട്ടാൻ വേണ്ടിയാണിത്. ഉരുകി ബ്രൗൺ നിറമുള്ള സിറപ് ആവുമ്പോൾ വെളളം ഒഴിച്ച് ബാക്കി പഞ്ചസാരയും ഇട്ടു തിളക്കാൻ വെക്കുക. തിളച്ചു വരുമ്പോൾ ചതച്ചു വെച്ച നറുനണ്ടി ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ മുട്ടയുടെ വെള്ള ഒഴിച്ച് തിളപ്പിക്കുക. മുട്ടവെള്ള ഒഴിക്കുന്നത് കൊണ്ട് അതിൽ പറ്റിപ്പിടിച്ചു അഴുക്കു നീങ്ങി നല്ല clear സിറപ്പ് കിട്ടും.അഴുക്കെല്ലാം പറ്റിപ്പിടിച്ചു കഴിഞ്ഞു മുട്ട എടുത്തു മാറ്റാം. സർബത് കുറുകി ഒരു വിരലിൽ എടുത്ത് അടുത്ത വിരൽ കൊണ്ട് തൊട്ടാൽ നൂല് വരുന്ന പാകത്തിൽ ഇറക്കി വെക്കാം. തുണി/കണ്ണടുപ്പമുള്ള അരിപ്പ വെച്ച്‌ മറ്റൊരു പത്രത്തിലേക് അരിച്ചൊഴിച്ചു വെക്കുക. തണുക്കുമ്പോൾ എടുത്തുപയോഗിക്കാം.

tRootC1469263">

സർബത്ത് ഒരു പകുതി ചെറുനാരങ്ങ നീരും 2 സ്പൂൺ നറുനണ്ടി സിറപ്പും ഗ്ലാസ് നിറയുന്നത്ര വെള്ളവുംഎടുത്ത് ഇളക്കുക. 3-4 ഐസ് ക്യൂബ്സ് ഇട്ടാൽ നാരങ്ങാ സർബത് റെഡി കസ്കസ് ഉണ്ടെങ്കിൽ അത് 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തി 2-3 സ്പൂൺ ചേർക്കാം.
സോഡാ സർബത് വേണമെങ്കിൽ വെള്ളത്തിന് പകരം സോഡാ ചേർക്കാം.കുലുക്കി സർബത് ആണെങ്കിൽ ഒരു പച്ചമുളകും, ഒരു കുഞ്ഞു കഷ്ണം ഇഞ്ചിയും, പകുതി ചെറുനാരങ്ങയും,, 2 സ്പൂൺ നറുനണ്ടി സിറപ്പും വെള്ളവും ചേർത്ത് കുലുക്കിക്കോളു.
 

Tags