ഒരുപിടി ചീര ഉണ്ടോ ? എങ്കിൽ ഒരു ഗ്ലാസ് ഇത് കുടിച്ചാൽ ആരോഗ്യവും കിട്ടും

cheerasoup

 ചേരുവകൾ

ചീര
ഉള്ളി
തക്കാളി
ഇഞ്ചി
വെളുത്തുള്ളി
ഉപ്പ്
കുരുമുളക്
മല്ലിയില

തയ്യാറാക്കുന്ന വിധം

ചീര, ഉള്ളി, തക്കാളി എന്നിവ നന്നായി കഴുകി വൃത്തിയാക്കാം. അടി കട്ടിയുളരു ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായതിലേയ്ക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റാം. കട്ടി കുറച്ച് അരിഞ്ഞ തക്കാളിയും ഇതിനൊപ്പം ചേർത്തു വഴറ്റാം. തക്കാളി വെന്തതിനു ശേഷം ചീര ചേർക്കാം. ഇതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം. ആവശ്യത്തിന് ഉപ്പും, കുരുമുളകു പൊടിയും ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യമെങ്കിൽ ക്രീം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് മല്ലിയില കൂടി ചേർക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.

tRootC1469263">

Tags