ചൂടോടെ വിളമ്പാം ചെ​മ്മീ​ൻ കൊണ്ടൊരു പലഹാരം

google news
Kalamassery blast

ചേ​രു​വ​ക​ൾ

    മു​ട്ട - 5 എ​ണ്ണം
    ചെ​മ്മീ​ൻ -250 ഗ്രാം
    ​ച​പ്പാ​ത്തി - 5 എ​ണ്ണം
    പ​ച്ച​മു​ള​ക് - 3 എ​ണ്ണം
    സ​വാ​ള -2 എ​ണ്ണം
    പാ​ൽ - 1 ഗ്ലാ​സ്
    മ​ഞ്ഞ​ൾ​പ്പൊ​ടി - അ​ര ടീ​സ്പൂ​ൺ
    ഗ​രം​മ​സാ​ല - 1 ടീ​സ്പൂ​ൺ
    മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ൺ
    ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി- 1 ടീ​സ്പൂ​ൺ
    വെ​ളി​ച്ചെ​ണ്ണ, നെ​യ്യ്‌, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
    ഏ​ല​ക്ക​പ്പൊ​ടി - ആ​വ​ശ്യ​ത്തി​ന്
    മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന് 

ത​യാ​റാ​ക്കു​ന്ന വി​ധം

ഫ്ര​യി​ങ് പാ​നി​ൽ കു​റ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ന​ന്നാ​യി കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​റ​ച്ച് ഗ​രം മ​സാ​ല, ചെ​റു​താ​യി മു​റി​ച്ച ചെ​മ്മീ​ൻ, മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി മൂ​ന്നു മി​നി​റ്റ് കു​ക്ക് ചെ​യ്ത​ശേ​ഷം തീ ​ഓ​ഫാ​ക്കു​ക. ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ അ​ഞ്ചു മു​ട്ട പൊ​ട്ടി​ച്ച് ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ൽ, ഏ​ല​ക്ക​പ്പൊ​ടി, ഉ​പ്പ്, ഗ​രം മ​സാ​ല, കു​റ​ച്ച് മു​ള​കു​പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്ത് എ​ഗ് മി​ൽ​ക് മി​ക്സ് ത​യാ​റാ​ക്കു​ക.

ചു​വ​ട് ക​ട്ടി​യു​ള്ള നോ​ൺ​സ്റ്റി​ക് പാ​ത്ര​ത്തി​ൽ ഒ​രു ടീ ​സ്പൂ​ൺ നെ​യ്യ്‌ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ തീ ​കു​റ​ച്ച് ഇ​തി​ലേ​ക്ക് എ​ഗ് മി​ൽ​ക് മി​ക്സി​ൽ ഒ​രു ച​പ്പാ​ത്തി ഡി​പ് ചെ​യ്ത് വെ​ക്കു​ക. ഇ​തി​നു മു​ക​ളി​ൽ ചെ​മ്മീ​ൻ മ​സാ​ല​യി​ൽ​നി​ന്ന് ഒ​രു ടേ​ബ്ൾ സ്പൂ​ൺ എ​ടു​ത്ത് ലെ​യ​ർ ചെ​യ്യു​ക. അ​തി​നു മു​ക​ളി​ൽ വീ​ണ്ടും ച​പ്പാ​ത്തി എ​ഗ് മി​ൽ​ക് മി​ക്സി​ൽ ഡി​പ് ചെ​യ്ത് വെ​ക്കു​ക. മു​ക​ളി​ൽ ചെ​മ്മീ​ൻ മ​സാ​ല ചേ​ർ​ക്കു​ക. ഇ​ങ്ങ​നെ ച​പ്പാ​ത്തി​യും ചെ​മ്മീ​ൻ മ​സാ​ല​യും തീ​രു​ന്ന​ത് വ​രെ ലെ​യ​ർ ചെ​യ്യു​ക.

ബാ​ക്കി എ​ഗ് മി​ൽ​ക് മി​ക്സ് മു​ക​ളി​ൽ ഒ​ഴി​ച്ച് പാ​ത്രം മൂ​ടി​വെ​ച്ച് ചെ​റി​യ തീ​യി​ൽ 20 മി​നി​റ്റ് വ​രെ കു​ക്ക് ചെ​യ്യു​ക. ശേ​ഷം നെ​യ്യ്‌ പു​ര​ട്ടി​യ വേ​റൊ​രു ഫ്ര​യി​ങ് പാ​നി​ലേ​ക്ക് ഡീ​മോ​ൾ​ഡ് ചെ​യ്ത് ചെ​റു​തീ​യി​ൽ അ​ഞ്ചാ​റു മി​നി​റ്റ് കു​ക്ക് ചെ​യ്‌​ത് ചൂ​ട് പോ​യ​ശേ​ഷം ഇ​ഷ്ട​മു​ള്ള ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത് സെ​ർ​വ് ചെ​യ്യാം.

Tags