അപ്പത്തിനും പുട്ടിനും ഇടിയപ്പത്തിനും പറ്റിയ ഒരു കിടിലൻ ചന കറി

chana curry

ചേരുവകൾ
വെള്ളക്കടല (ചന) - 1 കപ്പ്
സവാള - 2 എണ്ണം മീഡിയം അരിഞ്ഞത്
വെളുത്തുള്ളി - 5 അല്ലി അരിഞ്ഞത്
ഇഞ്ചി - മീഡിയം കഷ്ണം അരിഞ്ഞത്
തക്കാളി - 2 മീഡിയം അരിഞ്ഞത്
മുളകുപൊടി - 2 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ജീരകം പൊടിച്ചത് - 1/2  ടീസ്പൂൺ
ഗരം മസാലപ്പൊടി - 1ടീസ്പൂൺ
ഡ്രൈ മാംഗോ പൗഡർ - 1 ടീസ്പൂൺ
എണ്ണ - 3 ടേബിൾസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം കീറിയത്
മല്ലിയില - 3 ടേബിൾസ്പൂൺ അരിഞ്ഞത്
കസൂരിമേത്തി - 1 ടേബിൾസ്പൂൺ
വെളളം - 3 1/2 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം 
വെള്ളക്കടല നന്നായി കഴുകി എട്ട് മണിക്കൂർ കുതിർക്കാൻ വെള്ളത്തിൽ ഇട്ട് വയ്ക്കുക.
കുതിർത്ത കടല ഒരു പ്രഷർ കുക്കറിലേക്ക് മാറ്റി മൂന്ന് കപ്പ് വെള്ളം ഒഴിച്ച് മീഡിയം തീയിൽ അഞ്ച് വിസിൽ വരുന്നത് വരെ വേവിച്ച് മാറ്റി വയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് സവാള അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് , ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. 
ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകം പൊടിച്ചത്, ഗരംമസാല, ഡ്രൈ മാംഗോ പൗഡർ എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ശേഷം തക്കാളി അരിഞ്ഞതും  അരക്കപ്പ്  വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച് അഞ്ച് മിനിറ്റ് വേവിക്കുക.
വേവിച്ച മസാല തണുക്കാൻ വയ്ക്കുക. തണുത്തതിന് ശേഷം മസാല ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി പേസ്റ്റ് പോലെ അരച്ച് മാറ്റി വയ്ക്കുക.
ഒരു ഫ്രൈയിങ് പാൻ വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ജീരകം ഇട്ട് പൊട്ടി വരുമ്പോൾ പച്ചമുളക് കീറിയത് ചേർത്ത് ഇളക്കുക. ശേഷം അരച്ചു വച്ച മസാല ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം വേവിച്ച കടല ചേർത്ത് ഇളക്കി അഞ്ച് മിനിറ്റ്  മീഡിയം തീയിൽ തിളപ്പിക്കുക. മസാല കുറുകി വന്നാൽ മല്ലിയില അരിഞ്ഞതും  കസൂരി മേത്തിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.  

Tags