ചാംതോങ് ; എണ്ണയും മസാലയും കുറച്ച് തയ്യാറാക്കാം ഈ പരമ്പരാഗത വിഭവം

Chamthong: Prepare this traditional dish using less oil and spices.

 ചേരുവകൾ: മത്തങ്ങ 100 ഗ്രാം, ഉരുളക്കിഴങ്ങ് 1 എണ്ണം, ബീൻസ് ½ കപ്പ്, ചീര 1 കപ്പ്, പച്ചമുളക് 3 എണ്ണം, ഇഞ്ചി ചെറിയ കഷണം, ഉപ്പ്, വെള്ളം ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം: എല്ലാ പച്ചക്കറികളും കഴുകി മിതമായ വലുപ്പത്തിൽ അരിയുക. ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഇഞ്ചിയും പച്ചമുളകും ചേർത്ത് തിളപ്പിക്കുക. ആദ്യം ഉരുളക്കിഴങ്ങും മത്തങ്ങയും ചേർത്ത് വേവിക്കുക. പിന്നീട് ബീൻസും ചീരയും ചേർക്കാം. പച്ചക്കറികൾ വെന്തുകഴിയുമ്പോൾ ഉപ്പ് ചേർത്ത് തീ ഓഫ് ചെയ്യുക. അധികം മസാലകളില്ലാതെ പച്ചക്കറികളുടെ സ്വാഭാവിക രുചി നിലനിർത്തിയാണ് ഈ വിഭവം തയ്യാറാക്കുന്നത്.

Tags