ഗ്രാമീണ തനിമയിൽ തയാറാക്കിയ നാടൻ തേങ്ങയും മുളകും അരച്ച ചമ്മന്തി

chammandhi

ചേരുവകൾ
എണ്ണ – 2 ടേബിൾസ്പൂൺ
ഉഴുന്ന് – 1 ടേബിൾസ്പൂൺ
പരിപ്പ് – 1 ടേബിൾസ്പൂൺ
കപ്പലണ്ടി – 1/2 ടേബിൾസ്പൂൺ
വറ്റൽ മുളക് – 4
ചുവന്നുള്ളി – 5-6
ഇഞ്ചി – 1 കഷ്ണം
കറിവേപ്പില – 1 തണ്ട്
തേങ്ങാ – 1/2 കപ്പ്‌
വാളൻ പുളി – ആവശ്യത്തിന്
ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉഴുന്ന്, പരിപ്പ്, കപ്പലണ്ടി, വറ്റൽ മുളക്, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് അതിലേക്ക് തേങ്ങാ, വാളൻപുളി, ഉപ്പ്‌ എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.

Tags