നല്ല നാടന്‍ ചക്കയപ്പം

google news
chakkayappam

ചേരുവകള്‍

നന്നായി പഴുത്ത ചക്ക -അര കിലോ

വറുത്തു പൊടിച്ച പച്ചരി – അര കിലോ

ശര്‍ക്കര – കാല്‍ കിലോ

ഏലക്ക പൊടി – ഒരു ടീസ്പൂണ്‍

നെയ് – 25ഗ്രാം

ഉണ്ടാകേണ്ട വിധം

നന്നായി പഴുത്ത ചക്കയും പൊടിച്ച അരി മാവും നന്നായി ചേര്‍ത്ത് നന്നായി കുഴക്കുക

നെയ്യ് , ശര്‍ക്കര, പൊടിച്ച ഏലെക്കാ എന്നിവയും ചേര്‍ത്ത് ഒന്നുകൂടി കുഴച്ചു 5 മുതല്‍ 10മിനുട്ട് വരെ മാവ് പാകമാകുവാന്‍ വയ്ക്കുക.

ഇനി ഇലയില്‍ (വഴയില, പൊടിയണി ഇല ഇവയില്‍ ഏതെങ്കിലും )

പരത്തി ഇല മടക്കി ഇഡ്ഡലി പാത്രത്തില്‍ 30മിനുട്ട് ആവിയില്‍ വേവിക്കുക.

Tags