ചക്ക വറുത്തത് തയ്യാറാക്കാം
Apr 11, 2025, 19:45 IST


ചേരുവകള്‍
പച്ച ചക്ക – 1 എണ്ണം
ഉപ്പ് – 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 2-3 സ്പൂണ്‍
വെളിച്ചെണ്ണ – 500
തയ്യാറാക്കുന്ന വിധം
ചക്ക ചൊള നീളത്തില്‍ അരിഞ്ഞെടുക്കുക. അതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. ശേഷം ചക്ക വറുക്കാന്‍ പാകത്തിന് ഒരു പാത്രമെടുത്ത് പാത്രം ചൂടായതിന് ശേഷം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതു പോലെ തിളച്ചു കഴിയുമ്പോള്‍ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചക്ക ഇട്ടു കൊടുക്കുക. ശേഷം ചക്ക ക്രിസ്പി പരുവത്തിലാകുമ്പോള്‍ കോരി ഒരു പാത്രത്തിലേക്ക് മാറ്റുക.