ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത രുചി

chakkaraerissery

 ചക്കച്ചുള കനംകുറച്ച് വട്ടത്തിൽ അരിഞ്ഞത് – കാൽ കിലോ
ചക്കക്കുരു വട്ടത്തിലരിഞ്ഞത് – 100 ഗ്രാം
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങാ തിരുമ്മിയത് – ഒരു മുറി (അര കപ്പ് വറുത്തിടാൻ മാറ്റി വയ്ക്കുക)
വെളുത്തുള്ളിയല്ലി – മൂന്ന്
ജീരകം – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് മൂന്നായി മുറിച്ചത് – രണ്ട്
കറിവേപ്പില – ഒരു തണ്ട്

tRootC1469263">

തയാറാക്കുന്ന വിധം

മൂന്നാമത്തെ ചേരുവകൾ തരുതരുപ്പായി അരയ്ക്കുക. ചക്കയും ചക്കക്കുരുവും രണ്ടാമത്തെ ചേരുവകൾ ചേർത്ത്, പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചുടയ്ക്കുക. ഇതിന്റെ നടുക്ക് അരപ്പിട്ട്, ചക്കകൊണ്ടു മൂടി വയ്ക്കുക. ചേരുവകൾ നന്നായി യോജിക്കുമ്പോൾ വാങ്ങുക. ചൂടായ എണ്ണയിൽ അര കപ്പു തേങ്ങാ തിരുമ്മിയത്, മുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. തേങ്ങാ ഇളം ചുവപ്പു നിറത്തിൽ വേണം വറക്കാൻ.

Tags