ചക്ക പ്രിയർക്കായി ഒരു സ്പെഷ്യൽ പലഹാരം

chakka ada


10 ചക്കച്ചുള പഴുത്തത് ചോപ്പറിൽ ഇട്ട് അരിഞ്ഞുവയ്ക്കുക

1 കപ്പ് തേങ്ങപ്പീര

3 സ്പൂൺ പഞ്ചസാര

5 ഏലക്കായ് പൊടിച്ചത്

1 കപ്പ് അരിപ്പൊടി വറുത്തത്

നല്ല തിളച്ച വെള്ളമൊഴിച്ച് അരിപ്പൊടി പാകത്തിന് ഉപ്പുചേർത്ത് കുഴച്ചു മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽവച്ച് പഞ്ചസാര വെള്ളമൊഴിച്ച് അലിയിച്ചതിൽ തേങ്ങപ്പീരയിട്ട് നല്ലവണ്ണം ഇളക്കി പഞ്ചസാരയുമായി മിക്സ് ചെയ്യുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചക്ക ഇട്ട് നല്ലവണ്ണം ഒന്ന് ആവി കയറ്റി പൊടിച്ചുവച്ചിരിക്കുന്ന ഏലക്കായ് പൊടി വിതറ‌ുക. അരിപ്പൊടി അട ഇലയിൽ പരത്തി അതിൽ ചക്ക ഫില്ലിങ് വച്ച് ആവിയിൽ വേവിച്ചെടുക്കുക. ഇത് കൊഴുക്കട്ടയായും ഉണ്ടാക്കാം.

Tags