ഓവനില്ലാതെ ചിക്കൻ പിസ്സ വീട്ടിൽ ഉണ്ടാക്കാം :ദോശക്കല്ലിൽ

Why buy from outside anymore? You can make the best pizza at home.

ഓവനില്ലാതെ എളുപ്പത്തിൽ ചിക്കൻപിസ വീട്ടിൽ ഉണ്ടാക്കാം :ദോശക്കല്ലിൽ
ചേരുവകകൾ
മൈദ
പഞ്ചസാര
ഉപ്പ്‌
ഒലിവ്‌ ഓയിൽ
തക്കാളി സോസ്
ലൈം ജ്യൂസ്‌
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌
മുളക്പൊടി
മഞ്ഞൾപ്പൊടി
ഒരു നുള്ള്‌ ഗരം മസാല
ജീരകപ്പൊടി
മഞ്ഞൾപൊടി
കുരുമുളക്പൊടി
ബട്ടർ
കാപ്സിക്കം
തക്കാളി
ചിക്കൻ
സവാള
ഒറിഗാനോ
ചീസ്

        രണ്ടു കപ്പ് മൈദ,ഒരു ടേബിൾ സ്പൂൺ വീതം പഞ്ചസാര , ഉപ്പ്‌ , ഒലിവ്‌ ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്യുക.അതിലേക്ക് പത്ത് ഗ്രാം യീസ്റ്റ്‌ ചേർക്കുക.ചെറു ചൂടുവെള്ളത്തിൽ കുഴച്ച്‌ നനവുള്ള തുണി കൊണ്ട്‌ മൂടി വയ്ക്കുക.
        2 മണിക്കൂറിനു ശേഷം മാവ്‌ നന്നായി പരത്തി 10 മിനിറ്റ്‌ മാറ്റി വയ്ക്കുക.
        ദോശ കല്ലിൽ ചെറിയ ഗോൾഡൻ കളർ ആകുന്നതുവരെ (രണ്ടു വശവും ) ചുട്ടെടുക്കുക.
        ലൈം ജ്യൂസ്‌ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, മുളക്പൊടി,മഞ്ഞൾപ്പൊടി,ഒരു നുള്ള്‌ ഗരം മസാല , ജീരകപ്പൊടി , മഞ്ഞൾപൊടി ,കുരുമുളക്പൊടി,ഉപ്പ്‌ ഇവ പുരട്ടി ചിക്കൻ അരമണിക്കൂർ വയ്ക്കുക . ബട്ടറിൽ വറത്ത് ഒറിഗനോ ചേർക്കാം.
        കാപ്സിക്കം സവാള ,തക്കാളി എന്നിവ ബട്ടറിൽ മൊരിച്ചെടുക്കാം
        നേരത്തെ ചുട്ടെടുത്ത പിസ്സ ബേസിൽ സോസ് ,ചീസ്‌ എന്നിവ നന്നായി പുരട്ടുക.അതിനു മുകളിലായി ബട്ടറിൽ വേവിച്ചെടുത്ത ചിക്കൻ, കാപ്സിക്കം , സവാളചേർക്കുക . ഒരു ലെയർ കൂടി ചീസ്‌ നിരത്തി ഒറിഗനോ ഇട്ട് കുറച്ച്‌ ഒലിവ്‌ ഓയിൽ കൂടി ചേർത്ത് ദോശ കല്ലിൽ 15 മിനിറ്റ്‌ വേവിച്ചെടുക്കുക

Tags