അതിഥികൾ വരുമ്പോൾ വിളമ്പാൻ സ്പെഷ്യൽ കോളിഫ്ലവർ മസാല റോസ്റ്റ്
May 13, 2026, 14:45 IST
ആവശ്യമായ സാധനങ്ങൾ
കോളിഫ്ലവർ – 1 ചെറിയത് (മുറിച്ചത്)
സവാള – 2 എണ്ണം നീളത്തിൽ അരിഞ്ഞത്
തക്കാളി – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരംമസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ / എണ്ണ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ ചെറിയ പൂക്കളാക്കി മുറിച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പും മഞ്ഞളും ചേർത്ത് 5 മിനിറ്റ് മുക്കിവെക്കുക. ശേഷം വെള്ളം വാർക്കുക.
പാനിൽ എണ്ണ ചൂടാക്കി കോളിഫ്ലവർ അല്പം ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റി മാറ്റിവയ്ക്കുക.
അതേ പാനിൽ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് മൃദുവാകുന്നത് വരെ ഇളക്കുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ മൂപ്പിക്കുക.
വഴറ്റിയ കോളിഫ്ലവർ ചേർത്ത് ഉപ്പും അല്പം വെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക.
അവസാനം ഗരംമസാലയും കുരുമുളകുപൊടിയും ചേർത്ത് വെള്ളം വറ്റി റോസ്റ്റ് രൂപത്തിൽ ആകുന്നത് വരെ ഇളക്കുക.

.jpg)