നാലുമണി ചായയ്ക്ക് കറുമുറെ കഴിക്കാൻ ഒരു പെർഫെക്റ്റ് കോളിഫ്ലവർ ഫ്രൈ

A perfect cauliflower fry to eat for afternoon tea

ചേരുവകൾ
കോളിഫ്ലവർ – 1 മിതമായ വലിപ്പം (ചെറിയ പൂക്കളായി മുറിച്ചത്)
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കടലമാവ് – 2 ടേബിൾസ്പൂൺ
അരിപൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ പൂക്കൾ ഉപ്പും മഞ്ഞളും ചേർത്ത ചൂടുവെള്ളത്തിൽ 5 മിനിറ്റ് മുക്കിവെച്ച് കഴുകിയെടുക്കുക.
ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കടലമാവ്, അരിപൊടി, ഉപ്പ് എന്നിവ ചേർക്കുക.
അല്പം വെള്ളം ചേർത്ത് കട്ടിയുള്ള മസാല മിശ്രിതം തയ്യാറാക്കുക.
കോളിഫ്ലവർ ഇതിൽ ചേർത്ത് നന്നായി പുരട്ടുക.
15 മിനിറ്റ് മാറ്റിവെക്കുക.
ചൂടായ എണ്ണയിൽ കോളിഫ്ലവർ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
അവസാനം കറിവേപ്പില വറുത്ത് മുകളിൽ വിതറുക.

Tags