പുറത്ത് ക്രിസ്പി, അകത്ത് സോഫ്റ്റ്… ചൂടൻ കോളിഫ്‌ളവർ ബജ്ജി

cauliflower bajji

ആവശ്യമായ ചേരുവകൾ

    കോളിഫ്‌ളവർ: 1 ചെറുത് (ചെറിയ പൂക്കളാക്കി മുറിച്ചത്)

    കടലമാവ്: 1 കപ്പ്

    അരിമാവ്: 2 ടേബിൾ സ്പൂൺ

    മുളകുപൊടി: 1 ടീ സ്പൂൺ

    മഞ്ഞൾപ്പൊടി: കാൽ ടീ സ്പൂൺ

    കായപ്പൊടി: കാൽ ടീ സ്പൂൺ

    അയമോദകം: അര ടീ സ്പൂൺ

    ഉപ്പ്: ആവശ്യത്തിന്

    വെള്ളം: മാവ് കലക്കാൻ ആവശ്യത്തിന്

    എണ്ണ: വറുക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

    കോളിഫ്‌ളവർ ചെറിയ കഷണങ്ങളാക്കി മുറിച്ച്, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത തിളച്ച വെള്ളത്തിൽ 3 മിനിറ്റ് ഇട്ടുവെച്ച ശേഷം ഊറ്റിയെടുക്കുക.

    ഒരു പാത്രത്തിൽ കടലമാവ്, അരിമാവ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അയമോദകം, ഉപ്പ് എന്നിവ ചേർത്ത് അൽപ്പം വെള്ളം ഒഴിച്ച് ബജ്ജി മാവിന്റെ പാകത്തിൽ കലക്കുക.

    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. കോളിഫ്‌ളവർ കഷണങ്ങൾ മാവിൽ മുക്കി ചൂടായ എണ്ണയിലേക്കിടുക.

    മീഡിയം തീയിൽ വെച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തു കോരുക.

Tags