മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന രുചികരമായ കോളിഫ്‌ലവർ ബജ്ജി

cauliflowerbajji

കോളിഫ്‌ലവർ-1
കടലമാവ്——–ഒന്നെമുക്കാൽ കപ്പ്
വെള്ളം—1കപ്പ്
മുളകുപൊടി—ഒന്നര സ്പൂൺ
കായപൊടി—-അരസ്പൂൺ
ഉപ്പ്——–ആവശ്യത്തിന്
മഞ്ഞൾപൊടി—–കുറച്ച്
ബേക്കിംഗ് സോഡ—കാൽ സ്പൂൺ
അയമോദകം——അരസ്പൂൺ
വെളുത്ത എള്ള്-1സ്പൂൺ
പേരുംജീരകം—-1സ്പൂൺ
സൺഫ്‌ലവർ ഓയിൽ—വറുക്കാൻ ആവശ്യമായത്
കോളിഫ്‌ലവർ മുറിച്ച് മഞ്ഞൾപൊടി ഉപ്പ് വിനാഗിരി എന്നിവ ചേർത്ത് തിളച്ച വെള്ളത്തിൽ ഇട്ടു കുറച്ചു സമയം വെക്കുകയോ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക…ശേഷം വെള്ളം ഊറ്റി മാറ്റുക.
ഒരു പാത്രത്തിൽ കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി അയമോദകം പെരുംജീരകം എള്ള് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് വെള്ളം കുറച്ചു കുറച്ച് ആയി ചേർത്ത് കട്ടിയായി മാവ് മിക്‌സ് ചെയ്യുക. അതിലേക്കു വെള്ളം ഊറ്റി മാറ്റി വെച്ച കോളിഫ്‌ലവർ ചേർത്തു മിക്‌സ് ചെയ്യുക
ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കുക. കുറഞ്ഞ തീയിൽ വെച്ചശേഷം കുറച്ചു കുറച്ച് ആയി കോളിഫ്‌ലവർ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചടുക്കുക.
വേണമെങ്കിൽ മാവിൽ കാൽ സ്പൂൺ ഗരം മസാല കൂടെ ചേർത്തു മിക്‌സ് ചെയ്തും ഉണ്ടാക്കാം.

Tags