കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

carrot


അഴകിൽ മാത്രമല്ല ​ഗുണത്തിലും മുൻപിലാണ് കാരറ്റ്. കണ്ണിനും ചർമത്തിനും ഉൾപ്പടെ നിരവധി ​ആരോ​ഗ്യ​ഗുണങ്ങളാണ് കാരറ്റ് നൽകുന്നത്. വിറ്റാമിൻ എ ധാരാളമുള്ള കാരറ്റ് കാഴ്ചശക്തിക്ക് വളരെ നല്ലതചാണ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, വിറ്റാമിൻസി, വിറ്റാമിൻ ബി8, വിറ്റാമിൻ കെ, നാരുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നിറയെ ​ഗുണങ്ങളാണെങ്കിലും കാരറ്റ് കേടുകൂടാതെ സൂക്ഷിക്കുകയെന്നത് റിസ്ക് പിടിച്ച പണിയാണ്. കടയിൽ നിന്ന് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വാടി പോകും, അല്ലെങ്കിൽ ചീഞ്ഞ് പോകുന്നതാണ് പതിവ്. എന്നാൽ ഒരൽപ്പം ശ്രദ്ധിച്ചാൽ കാരറ്റ് കേടുകൂടാതെ സൂക്ഷിക്കാം..

    കാരറ്റിന്റെ രണ്ടറ്റങ്ങളും ചെത്തി കളഞ്ഞ് തൊലി കളഞ്ഞെടുക്കുക. ഇതൊരു ജാറിലോ പ്ലാസ്റ്റിക് ബാ​ഗിലോ വച്ച് അതിൽ വെള്ളം നിറച്ച് വച്ചാൽ കാരറ്റ് കേടുകൂടാതെ വയ്‌ക്കാം. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഈ വെള്ളം മാറ്റി കൊടുക്കണം.
    കാരറ്റ് കഴുകി ഉണക്കിയെടുത്ത് മണൽ നിറച്ച പാത്രത്തിൽ വച്ചാൽ രണ്ടാഴ്ച വരെ കേടുകൂടാതെ സൂക്ഷിച്ച് വയ്‌ക്കാവുന്നതാണ്.
    കാരറ്റ് കഴുകി ഉണക്കി പ്ലാസ്റ്റിക് ബാഗിലോ പേപ്പർ ടവലിലോ പൊതിഞ്ഞ് റഫ്രിജറേറ്ററിന്റെ ഡ്രോയറിൽ സൂക്ഷിക്കുക. പേപ്പർ ബാ​ഗിൽ പൊതിയുന്നത് ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കും.

Tags