രാവിലെ ഇനി ടെൻഷൻ വേണ്ട; ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഒരുപോലെ തയാറാക്കാവുന്ന ഇൻസ്റ്റന്റ് കാരറ്റ് റൈസ്
May 29, 2026, 14:45 IST
ആവശ്യമുള്ള സാധങ്ങള്‍:-
അധികം വെന്തു പോകാതെ വേവിച്ചെടുത്ത ബസ്മതി റൈസ് -ഒരു കപ്പ്
ഗ്രേറ്റ് ചെയ്ത കാരറ്റ് - അര കപ്പ്
ചെറുതായി അരിഞ്ഞ പച്ചമുളക് -രണ്ടു സ്പൂണ്‍
ചെറുതായി അരിഞ്ഞ ഇഞ്ചി - ഒരു സ്പൂണ്‍
നെയ്യ് - ഒരു സ്പൂണ്‍
ഉപ്പു - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
അണ്ടിപ്പരിപ്പ്
മുന്തിരി
തയ്യാറാക്കുന്ന വിധം:-
ഒരു പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് മുന്തിരി ഇവ ചെറുതായി വറുത്തു അതിലേക്കു കാരറ്റ്, പച്ചമുളക്, ഇഞ്ചി, ഉപ്പു, കറിവേപ്പില എന്നിവ ചേര്‍ത്ത് കുറച്ചു നേരം വേവിക്കുക. അതിനു ശേഷം വേവിച്ച റൈസ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. കാരറ്റ് റൈസ് തയ്യാര്‍.
.jpg)

