അടിപൊളി രുചിയില്‍ കാരറ്റ് അച്ചാര്‍...

Carrot pickle is super

അച്ചാറ് ഇഷ്ടമുള്ളവരാണ് അധികമാളുകളും. ചിലര്‍ വാരിക്കോരി തിന്നുന്നതും കാണാം. എന്നാല്‍ ചൊറിനൊപ്പം ഇത്തിരി അച്ചാറു കൂടെ ഉണ്ടാകുമ്പോള്‍ അതീവ രുചിയായിരിക്കും. പലതരം അച്ചാറുകളും നമ്മള്‍ ഉണ്ടാക്കാറുണ്ട്. ഇന്ന് വറൈറ്റിയായി കാരറ്റ് അച്ചാര്‍ തയാറാക്കാം.  

കാരറ്റ് - 500 ഗ്രാം
എള്ളെണ്ണ - രണ്ടര സ്പൂണ്‍
വെളുത്തുള്ളി - 6 അല്ലി
കടുക് പൊടിച്ചത് - കാല്‍ ടീസ്പൂണ്‍

tRootC1469263">

കായപ്പൊടി - കാല്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - ഒരു സ്പൂണ്‍
നാരങ്ങ നീര് - ചെറിയ ബൗള്‍

ഉണ്ടാക്കുന്ന വിധം

നേരിയ കനത്തില്‍ നീളത്തില്‍ ഒരേ അളവില്‍ അരിഞ്ഞുവച്ച കാരറ്റില്‍ ഉപ്പിട്ട് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക. ഒരു പാന്‍ അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വെളുത്തുള്ളിയും മഞ്ഞള്‍പൊടിയും മുളകു പൊടിയും കടുകുമിട്ടു കൊടുക്കുക. തീ ഓഫ് ചെയ്യുക.

ഇത് ഉപ്പ് പുരട്ടിവച്ചിരിക്കുന്ന കാരറ്റിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും കൂടെ ചേര്‍ത്ത് ഒന്നുകൂടെ മിക്‌സ് ചെയ്തു യോജിപ്പിക്കുക. ശേഷം നല്ല വൃത്തിയുള്ള വെള്ളം ഒട്ടുമില്ലാത്ത ഗ്ലാസ് കുപ്പിയിലാക്കി വയ്ക്കുക. 
 

Tags