തയ്യാറാക്കാം കാരറ്റ് ദോശ
Tue, 14 Mar 2023

തയ്യാറാക്കാം കാരറ്റ് ദോശ
വേണ്ട ചേരുവകൾ...
1. പച്ചരി 2 കപ്പ്
2. ഉഴുന്നുപരിപ്പ് 1/2 കപ്പ്
3. അവൽ 2 ടേബിൾ സ്പൂൺ
4. ഉലുവ 1/4 ടീ സ്പൂൺ
5.ക്യാരറ്റ് 3 എണ്ണം
6. കായപ്പൊടി 1/4 ടീസ്പൂൺ
7. മല്ലിയില (അരിഞ്ഞത്) 2 ടീസ്പൂൺ
8. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ കുതിർത്ത് അരയ്ക്കുക. ശേഷം നാല് മണിക്കൂർ പുളിക്കാൻ വയ്ക്കുക. മാവിലേക്ക് കാരറ്റ് അരച്ചത്, മല്ലിയില, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ദോശക്കല്ലിൽ മാവ് ഒഴിച്ച് നെയ്യ് തൂകി ദോശ ചുട്ടെടുക്കാം.