അടിപൊളി രുചിയില്‍ പെട്ടെന്നു തയാറാക്കാം ക്യാരറ്റ് കോകനട്ട് ബോള്‍സ്
ക്യാരറ്റ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കാരറ്റും കോക്കനട്ടും പാലുമുപയോഗിച്ച് അടിപൊളി രുചിയില്‍ ഒരു സ്‌നാക്‌സ് ഉണ്ടാക്കി നോക്കാം. ഹെല്‍തിയുമാണ് ടേസ്റ്റിയുമാണ്. എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. വീട്ടിലുള്ള ചേരുവ മാത്രം മതി.
ചേരുവ
തേങ്ങ ചിരകയിത് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ക്യാരറ്റ് - ഒരു കപ്പ്
പാല്‍ - ഒന്നര കപ്പ്
അണ്ടിപ്പരിപ്പ് - 10
ഏലയ്ക്കാ പൊടി - അര സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് തേങ്ങ ചിരകിയതും പഞ്ചസാരയും ഗ്രേറ്റ് ചെയ്തുവച്ച കാരറ്റും പാലും ഒഴിച്ചു നന്നായി ഇളക്കുക. അതിലേക്ക് ഒരു സ്പൂണ്‍ നെയ്യൊഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് കുറച്ച് ഏലയ്ക്കാ പൊടി എന്നിവ ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കുക. ചെറിയ തീയില്‍ വേണം ചെയ്യാന്‍. ബ്രഡ് ക്രംസ ്‌ചേര്‍ത്ത് ഒന്നു കൂടെ മിക്‌സ് ചെയ്തുവെള്ളം വറ്റിയാല്‍ തീ ഓഫ് ചെയ്യുക. ശേഷം ചെറു ചൂടില്‍ ബോള്‍സായി ഉരുട്ടിയെടുക്കുക. സൂപ്പര്‍ ടേസ്റ്റായിരിക്കും
.jpg)


