ദഹനക്കേടിനെ തടയാൻ ഏലയ്ക്ക ചായ
Jun 11, 2025, 11:45 IST


ചായയിൽ ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയർ വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
വേണ്ട ചേരുവകൾ
ഏലയ്ക്ക 5 എണ്ണം
tRootC1469263">തേയില ആവശ്യത്തിന്
വെള്ളം 4 കപ്പ്
കറുവാപ്പട്ട ഒരിഞ്ച് നീളത്തിൽ
പഞ്ചസാര ആവശ്യത്തിന്
പാൽ 1 കപ്പ്
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ഏലയ്ക്കയും തേയിലയുമിട്ട് തിളപ്പിക്കുക. പട്ടയും പാലും ചേർക്കുക. ഇനി വാങ്ങി പാകത്തിന് പഞ്ചസാര ചേർത്ത് അരിച്ച് കുടിക്കുക.