ബേക്കറി സ്റ്റൈൽ കാരമൽ പുഡ്ഡിംഗ് ഇനി വീട്ടിൽ തയ്യാറാക്കാം!
Nov 16, 2026, 15:45 IST
ആവശ്യമായ ചേരുവകൾ
പാൽ – 2 കപ്പ്
മുട്ട – 3 എണ്ണം
പഞ്ചസാര – അര കപ്പ്
വാനില എസൻസ് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ പഞ്ചസാര ചൂടാക്കി കാരമൽ തയ്യാറാക്കുക.
ഇത് ഒരു പുഡ്ഡിംഗ് പാത്രത്തിലേക്ക് ഒഴിക്കുക.
മുട്ടയും പാലും പഞ്ചസാരയും വാനില എസൻസും ചേർത്ത് അടിച്ചെടുക്കുക.
കാരമൽ ഒഴിച്ച പാത്രത്തിലേക്ക് ഈ മിശ്രിതം അരിച്ചൊഴിക്കുക.
ആവിയിൽ ഏകദേശം 25–30 മിനിറ്റ് വേവിക്കുക.
തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് എടുക്കുക.
.jpg)

