നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്നത്ര സോഫ്റ്റും രുചികരവുമാണിത്

caramelpudding

 ചേരുവകൾ

    ബ്രഡ് കഷണങ്ങൾ – 6
    പാൽ – ½ ലിറ്റർ
    പഞ്ചസാര – ½ കപ്പ്
    മുട്ട – 2 (ഓപ്ഷണൽ)
    വാനില എസ്സെൻസ് – 1 ടീസ്പൂൺ (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ അൽപം പഞ്ചസാരയെടുത്ത് കുറച്ച് വെള്ളം ഒഴിച്ച് അലിയിക്കാം.
    വെള്ളം വറ്റി പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ കുറച്ച് പാലൊഴിച്ചിളക്കാം.
    ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയ ബ്രെഡ് ചേർക്കാം. ഇതേസമയം രണ്ട് മുട്ടയിലേയ്ക്ക് ഒരു ടീസ്പൂൺ​ വാനില എസ്സെൻസ് ചേർക്ക് മിക്സിയിൽ അടിച്ചെടുക്കാം.
    ഇത് പാലിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ഈ മിശ്രിതം ഒരു പുഡ്ഡിംഗ് മോൾഡിലേയ്ക്കു പകരാം.
    ശേഷം ഇഡ്ഡലി പാത്രത്തിലോ, കുക്കറിലോ വച്ച് 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. വെന്തതിനു ശേഷം ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം. 

ഇക്കാര്യം ശ്രദ്ധിക്കാം

    മുട്ട ചേർക്കാതെയും ഈ പുഡ്ഡിംഗ് തയ്യാറാക്കാം. അത് ഒരു ഓപ്ഷണൽ ചേരുവയാണ്. 
    പുഡ്ഡിംഗിൻ്റെ മുകളിൽ കുറച്ച് നെയ്യോ തേങ്ങ ചിരകിയതോ ചേർക്കുന്നത് രുചി വർധിപ്പിക്കും. 
    ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ ഇത് കഴിക്കാം.
 

Tags