കപ്പൂച്ചിനോ ഷേക്ക് തയ്യാറാക്കിയാലോ

sagdf

ചേരുവകകൾ

1. പാൽ - ഒരു പാക്കറ്റ്
2. പഞ്ചസാര -പാകത്തിന്
  ചോക്​ലെറ്റ് ചുരണ്ടിയത് -രണ്ടു വലിയ സ്പൂൺ
  ഇന്‍സ്റ്റന്റ് കോഫി പൗ‍ഡർ - രണ്ടു ചെറിയ സ്പൂൺ
  ചോക്​ലെറ്റ് ഐസ്ക്രീം - ഒരു സ്കൂപ്
3. ക്രീം അടിച്ചത്, ചോക്​ലെറ്റ് സിറപ്പ് , ചോക്​ലെറ്റ് ബിസ്ക്കറ്റ് കഷണങ്ങൾ - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ പാൽ ഫ്രീസറിൽ വച്ചു കട്ടിയാക്കുക.
∙ പാലും രണ്ടാമത്തെ ചേരുവയും നന്നായി അടിച്ചു യോജിപ്പിക്കുക .
∙ നീളമുള്ള ഗ്ലാസ്സിലൊഴിച്ച് മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Share this story