എളുപ്പം തയാറാക്കാം കേക്ക്

lemon cake
lemon cake

ചേരുവകൾ

മുട്ട – 3 എണ്ണം
പഞ്ചസാര – 1/2 കപ്പ്
മൈദ – മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം

തയാറാക്കുന്ന രീതി

ആദ്യം മുട്ട പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. പഞ്ചസാര കുറച്ചു കുറച്ചായി വേണം ചേർക്കാൻ(പ്രത്യേകം ശ്രദ്ധിക്കുമല്ലോ). ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവർ ചേർക്കാം.
ശേഷം മുക്കാൽ കപ്പ് മൈദ അരിച്ചെടുത്ത് ഈ കൂട്ടിലേക്ക് ചേർക്കുക.
മാവ് 7 ഇഞ്ച് വായ് വട്ടം ഉള്ള കേക്ക് പാനിൽ ഒഴിച്ച്– പ്രീഹീറ്റ്‌ ചെയ്ത അവ്നിൽ 160 ഡിഗ്രി സെൽഷ്യസിൽ 35 മുതൽ 40 മിനിറ്റു വരെ ബേക്ക് ചെയ്ത് എടുക്കുക. കേക്ക് റെഡി..

Tags