ഓറിയോ ബിസ്‌കറ്റു കൊണ്ടൊരു കേക്ക്

cake

ഓറിയോ കുക്കീസ്  - 10
വെണ്ണ ഉരുക്കിയത് - രണ്ട് ടേബിള്‍ സ്പൂണ്‍
ക്രീം ചീസ് -അര കപ്പ്
പഞ്ചസാര -കാല്‍ കപ്പ്
കോണ്‍ഫ്‌ളോര്‍ - ഒരു സ്പൂണ്‍
പഴം -റോബസ്റ്റ് ഉടച്ചത് അരകപ്പ്
മുട്ട -3
ക്രീം - കാല്‍കപ്പ്
വനില എസ്സന്‍സ് - ഒരു സ്പൂണ്‍


ഉണ്ടാക്കുന്ന വിധം

ആദ്യം അവ്്ന്‍ 1800 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി വയ്ക്കുക. കുക്കീസ് മിക്‌സിയില്‍ ഒന്നടിച്ച ശേഷം വെണ്ണ ചേര്‍ത്തു നന്നായി ഒന്നു കൂടെ അടിക്കുക. ഇതൊരു ബേക്കിങ് പാനില്‍ നിരത്തി അമര്‍ത്തി വച്ച ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ക്രീം ചീസ് നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം പഞ്ചസാരയും കോണ്‍ഫ്‌ളോറും ചേര്‍ത്തു ഒന്നൂടെ അടിക്കണം.

tRootC1469263">

ഇതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്തു വീണ്ടും നന്നായടിക്കുക.ശേഷം ഉടച്ചുവച്ച പഴവും ക്രീമും വാനില എസ്സന്‍സും ചേര്‍ത്തടിച്ച ശേഷം തയാറാക്കിയ ക്രസ്റ്റിനു മുകളില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്്‌നില്‍ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക. പിന്നീട് 1700 സെല്‍ഷ്യസില്‍ അവ്്‌ന്റെ ചൂടു കുറച്ചു 15 മിനിറ്റ് കൂടി ബേക്ക് ചെയ്യണം. സെറ്റായാല്‍ എടുക്കാവുന്നതാണ്. പുറത്തെടുത്ത ശേഷം തണുക്കാന്‍ വയ്ക്കുക. ഇതിനു മുകളില്‍ കുറച്ചു ടോഫി സോസും കൂടെ ഒഴിച്ചാല്‍ സൂപ്പറായിരിക്കും

Tags