ചപ്പാത്തിക്കും ചോറിനും ഒരേപോലെ അനുയോജ്യമായ ക്യാബേജ് പരിപ്പ് കറി
May 14, 2026, 13:45 IST
ക്യാബേജ് അരിഞ്ഞത് 2 cup
തുവര പരിപ്പ് 1/2 cup
സവാള 1
തക്കാളി 1
പച്ചമുളക് 2
മഞ്ഞൾപൊടി 1/2 tsp
ഉപ്പ്
തേങ്ങ ചിരകിയത് 1/2 cup
ജീരകം 1 tsp
വെളുത്തുള്ളി 1 അല്ലി
ഒരു കുക്കറിൽ പരിപ്പ്, ക്യാബേജ്, സവാള, തക്കാളി, മഞ്ഞൾപൊടി, ഉപ്പ്, എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക. (3-4 വിസിൽ )
തേങ്ങ, പച്ചമുളക്, വെളുത്തുള്ളി,ജീരകം കുറച്ചുവെള്ളം ചേർത്ത് മിക്സിയിയിൽ നല്ല മയത്തിൽ അടിച്ചെടുക്കുക.
ഇത് വെന്ത പരിപ്പ്ക്യാബജ്ലേക്ക് ഒഴിക്കുക.ഉപ്പ് നോക്കി ആവശ്യത്തിന് ചേർക്കുക. ഒന്ന് തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക.
.jpg)

