തക്കാളി ചേർത്ത് മോര് കറി
മോര് കറി നമ്മൾ പല വിധത്തിൽ ഉണ്ടാക്കാറുണ്ട്. പൈനാപ്പിൾ ഉപയോഗിച്ചും, പഴം ഉപയോഗിച്ചും ഒക്കെ. എന്നാൽ തക്കാളി ചേർത്ത് ഒരു മോര് കറി ഉണ്ടാക്കിയാലോ? എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ :
തൈര് – 1 കപ്പ്
വെളിച്ചെണ്ണ – നാല് ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ചെറിയുള്ളി – പത്തെണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ഉണക്ക മുളക് – രണ്ടെണ്ണം
ഉപ്പ് – ആവശ്യത്തിന്
തക്കാളി – ഒരെണ്ണം
മഞ്ഞൾ പൊടി – അര ടീസ്പൂൺ
മുളക് പൊടി – അര ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
തൈര് കുറച്ചു വെള്ളം ചേർത്ത് നന്നായി അടിച്ചു കട്ട കളഞ്ഞെടുക്കുക. ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉലുവയും വറ്റൽ മുളകും ചേർക്കുക. ഇതിലേക്ക് ഇഞ്ചി, കറി വേപ്പില. കുഞ്ഞുള്ളി, കുറച്ചു ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം തീ കുറച്ച് വെച്ച് മഞ്ഞൾ പൊടി മുളകുപൊടി ചേർത്ത് കൊടുക്കുക. ഇവ മൂത്ത് വരുമ്പോൾ ഇതിലേക്ക് തക്കാളി ചേർത്ത് 1-2 മിനിറ്റ് ഒന്ന് ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് അടിച്ചു വെച്ച് തൈര് ചേർത്ത് തീ ഓഫ് ചെയ്യാം.
.jpg)

