വീട്ടിലുണ്ടാക്കാം രുചികരമായ ഹോംമേഡ് ബട്ടർ നാൻ!

Make delicious homemade butter naan at home!

ചേരുവകൾ

    മൈദ – 2 കപ്പ്

    തൈര് – 3 ടേബിൾസ്പൂൺ

    പഞ്ചസാര – 1 ടീസ്പൂൺ

    ഉപ്പ് – ½ ടീസ്പൂൺ

    ബേക്കിംഗ് പൗഡർ – ½ ടീസ്പൂൺ

    ബേക്കിംഗ് സോഡ – ¼ ടീസ്പൂൺ

    എണ്ണ – 1 ടേബിൾസ്പൂൺ

    ഇളം ചൂടുവെള്ളം – ആവശ്യത്തിന്

    ബട്ടർ – ആവശ്യത്തിന്

    മല്ലിയില – കുറച്ച്

തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ മൈദ, ഉപ്പ്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ ചേർക്കുക.

    തൈരും എണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    ആവശ്യത്തിന് ഇളം ചൂടുവെള്ളം ചേർത്ത് മൃദുവായ മാവ് കുഴച്ചെടുക്കുക.

    മാവ് മൂടിവെച്ച് 1–2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.

    മാവ് ചെറിയ ഉരുളകളാക്കി പരത്തുക. മുകളിൽ കുറച്ച് വെള്ളം പുരട്ടാം.

    ചൂടായ കാസ്റ്റ് അയൺ തവയിൽ നാൻ വച്ച് ഒരു വശത്ത് കുമിളകൾ വരുന്നതുവരെ ചൂടാക്കുക.

    തവ മറിച്ചുപിടിച്ച് തീയിൽ കാണിച്ച് നാൻ നന്നായി വേവിക്കുക. (നോൺ-സ്റ്റിക്ക് തവ മറിച്ചുപിടിക്കരുത്.)

    പുറത്തെടുത്ത ഉടൻ ധാരാളം ബട്ടർ പുരട്ടി മല്ലിയില വിതറുക.
 

Tags