ചായക്കൊപ്പം കൊറിക്കാൻ ഇതാ കിടിലൻ ബട്ടർ മുറുക്ക്!
ചേരുവകൾ
അരിപ്പൊടി: 2 കപ്പ്
കടലമാവ്: 1/4 കപ്പ്
പൊട്ടുകടല പൊടിച്ചത്: 1/4 കപ്പ്
ബട്ടർ: 2 ടീസ്പൂൺ / ടേബിൾസ്പൂൺ
ജീരകം (അല്ലെങ്കിൽ എള്ള്): 1 ടീസ്പൂൺ
ഉപ്പ്: പാകത്തിന്
വെള്ളം: മാവ് കുഴക്കാൻ ആവശ്യത്തിന്
വെളിച്ചെണ്ണ / എണ്ണ: വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാവ് തയ്യാറാക്കൽ:
ഒരു പാത്രത്തിലേക്ക് അരിപ്പൊടി, കടലമാവ്, പൊട്ടുകടല പൊടിച്ചത് എന്നിവ എടുക്കുക.
ഇതിലേക്ക് ജീരകം, ബട്ടർ, പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക.
ആദ്യം ഇവയെല്ലാം കൈകൊണ്ട് നന്നായി തിരുമ്മിപ്പൊടിച്ച് യോജിപ്പിക്കുക. തുടർന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ പരുവത്തിൽ (soft ആയിട്ടുള്ള മാവ്) നന്നായി കുഴച്ചെടുക്കുക.
മുറുക്ക് പിഴിയൽ:
മുറുക്ക് സേവനാഴിയിൽ (Murukku maker) മുറുക്കിന്റെ അച്ച് (Star achu) ഇടുക.
തയ്യാറാക്കി വെച്ചിരിക്കുന്ന മാവെടുത്ത് നാഴിയിലേക്ക് നിറയ്ക്കുക.
വറുത്തെടുക്കൽ:
ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.
ചൂടായ എണ്ണയിലേക്ക് സേവനാഴി ഉപയോഗിച്ച് മുറുക്ക് വട്ടത്തിൽ പിഴിഞ്ഞൊഴിക്കുക.
മീഡിയം ഫ്ലെയ്മിൽ വെച്ച് ഇരുവശവും നന്നായി മൊരിഞ്ഞു ഗോൾഡൻ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കാം.
കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്പി ബട്ടർ മുറുക്ക് തയ്യാ
.jpg)

