ചായക്കൊപ്പം ബട്ടർ മുറുക്ക് ആയാലോ?

google news
murukk

ആവശ്യമായ ചേരുവകൾ

1.ഉഴുന്നുപരിപ്പ് – അരക്കപ്പ്
2.ചെറുപയർപരിപ്പ് – കാൽ കപ്പ്
3.അരിപ്പൊടി – ഒന്നരക്കപ്പ്
4.കായംപൊടിച്ചത് – കാൽ ചെറിയ സ്പൂൺ
എള്ള് (കറുത്തത്) – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൺ
ഉപ്പ് – പാകത്തിന്
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഉഴുന്നുപരിപ്പും ചെറുപയർപരിപ്പും ഒന്നരക്കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിലാക്കി നന്നായി വേവിക്കണം. ചൂടാറിയശേഷം അരിപ്പൊടിയും നാലാമത്തെ ചേരുവയും ചേർത്ത് നന്നായി കുഴയ്ക്കണം.
പിന്നീട് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട്, മാവ് അതിലാക്കി, തിളയ്ക്കുന്ന എണ്ണയിലേക്കു ചുറ്റിച്ചു പിഴിഞ്ഞു വറുക്കുക. മുറുക്ക് മൂത്തു ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ കോരുക. ബട്ടർ മുറുക്ക് തയാർ.

Tags