ബട്ടർ ഉരുകിയിറങ്ങുന്ന സോഫ്റ്റ് ബൺ! ഒരു കടി മതി, ഫാനായി പോകും

Butter Bun

ചേരുവകൾ
ബൺ ഉണ്ടാക്കാൻ:
മൈദ: 2 കപ്പ്
ഇൻസ്റ്റന്റ് ഈസ്റ്റ് (Yeast): 1 ടീസ്പൂൺ
പഞ്ചസാര: 2 ടീസ്പൂൺ
മിൽക്ക് പൗഡർ: 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
ബട്ടർ: 4 ടീസ്പൂൺ
പാൽ (ചെറുചൂടുള്ളത്): മാവ് കുഴക്കാൻ ആവശ്യത്തിന് (പാലിന് പകരം വെള്ളവും ഉപയോഗിക്കാം, കൂടുതൽ സോഫ്റ്റ്‌നസ് കിട്ടാനാണ് പാൽ ഉപയോഗിക്കുന്നത്)
എണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്
ബട്ടർ ക്രീമിന്:
ബട്ടർ: 100 ഗ്രാം
പഞ്ചസാര പൊടിച്ചത്: 1 കപ്പ്
പാൽ: 2 ടീസ്പൂൺ
വനില എസ്സൻസ്: 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബൺ മാവ് തയ്യാറാക്കലും പൊന്തിക്കലും:
ഒരു പാത്രത്തിൽ മൈദ, ഈസ്റ്റ്, പഞ്ചസാര, മിൽക്ക് പൗഡർ, ബട്ടർ എന്നിവയെടുക്കുക. ചെറുചൂടുള്ള പാൽ കുറേശ്ശേ ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റായ മാവ് തയ്യാറാക്കുക. ഇത് അടച്ചുവെച്ച് മാവ് ഇരട്ടിയായി പൊന്തി വരാൻ 1 മണിക്കൂർ വെക്കുക.
ബൺ ഫ്രൈ ചെയ്യൽ / ബേക്ക് ചെയ്യൽ:
പൊന്തിവന്ന മാവ് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി റൗണ്ട് ഷേപ്പിൽ ആക്കുക.
ഫ്രൈ ചെയ്യുകയാണെങ്കിൽ: ഒരു പാനിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ കുറഞ്ഞ/മീഡിയം തീയിൽ ഇട്ട് ഇരുവശവും നല്ല പൊൻനിറമാകുന്നതുവരെ വറുത്തെടുക്കുക.
ബേക്ക് ചെയ്യുകയാണെങ്കിൽ: പ്രീഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രിയിൽ 20–25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
ബട്ടർ ക്രീം തയ്യാറാക്കൽ:
ഒരു ബൗളിൽ ബട്ടർ ഇട്ട് ബീറ്റ് ചെയ്യുക. അതിലേക്ക് പൊടിച്ച പഞ്ചസാര കുറച്ചശ്ശെ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ശേഷം വനില എസ്സൻസും 2 ടീസ്പൂൺ പാലും ചേർത്ത് നല്ല ഫ്ലഫിയായ ക്രീം പരുവത്തിൽ ബീറ്റ് ചെയ്തെടുക്കുക.
ഫില്ലിംഗും ഫിനിഷിംഗും:
വറുത്തോ ബേക്ക് ചെയ്തോ വെച്ചിരിക്കുന്ന ബൺ നന്നായി തണുത്ത ശേഷം നടുവേ മുറിക്കുക (പൂർണ്ണമായി വിട്ടുപോകാത്ത രീതിയിൽ കട്ട് ചെയ്യുക). അതിനുള്ളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബട്ടർ ക്രീം ആവശ്യത്തിന് ഫിൽ ചെയ്യുക.
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട സോഫ്റ്റും സ്വീറ്റുമായ നാടൻ ബട്ടർ ബൺ തയ്യാർ!

Tags