ബൺ ഇനി പുറത്തുനിന്ന് വാങ്ങണ്ട; വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം
ചേരുവകൾ
ചെറു ചൂട് പാൽ – 200 മില്ലി
ഈസ്റ്റ് – 7 ഗ്രാം
മൈദ – 600 ഗ്രാം
ഉപ്പ് – 1.5 ടീസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
മുട്ട – 1
ബട്ടർ – 150 ഗ്രാം
ചെറുചൂടുള്ള വെള്ളം – 100 മില്ലി
മുട്ടയുടെ മഞ്ഞ – 1 (തേക്കാൻ വേണ്ടി)
പാൽ – ഒന്നര ടീസ്പൂൺ (മുകളിൽ തേക്കാൻ)
തയാറാക്കുന്ന വിധം:
tRootC1469263">ഒരു പാത്രത്തിൽ ചൂടുള്ള പാലും ഈസ്റ്റും ചേർത്ത് 5 മിനിറ്റ് മാറ്റി വെക്കുക. ഇതിലേക്ക് മൈദ, ഉപ്പ്, പഞ്ചസാര, ഒരു മുട്ട, ബട്ടർ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ ചെറുചൂടുള്ള വെള്ളം കുറേശ്ശെ ചേർത്ത് കുഴയ്ക്കുക.
കുഴച്ച മാവ് ഒരു ബോൾ ആക്കി, എണ്ണ പുരട്ടിയ പാത്രത്തിൽ മൂടി വെക്കുക. മാവ് ഇരട്ടിയാകുന്നതുവരെ 1-2 മണിക്കൂർ നേരം ചൂടുള്ള സ്ഥലത്ത് വെക്കുക. ഇരട്ടിയായ മാവിനെ വീണ്ടും കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക.
ബേക്ക് ചെയ്യുന്ന പാത്രത്തിൽ നിരത്തി, ഒരു മുട്ടയുടെ മഞ്ഞയും പാലും ചേർത്ത് മുകളിൽ തേച്ചു കൊടുക്കുക. 200°C-ൽ 20-25 മിനിറ്റ് ബേക് ചെയ്യുക. ബേക്കിങ് പൂർത്തിയായാൽ പുറത്തെടുത്ത് ചൂടാറിയ ശേഷം ഉപയോഗിക്കാം.
.jpg)


