ചെറിയൊരു ബേക്കിങ് പരീക്ഷണം; വീട്ടിലെ ആഘോഷങ്ങൾക്ക് പുതിയൊരു മധുരക്കാഴ്ച

bunny

 ചേരുവകൾ

മൈദ -250 ഗ്രാം

ബട്ടർ -250 ഗ്രാം

മുട്ട- രണ്ടെണ്ണം

ഐസിങ് ഷുഗർ- 200 ഗ്രാം

വാനില എസ്സൻസ് -5 മില്ലി

വാനില ഫോണ്ടന്റ്- 250 ഗ്രാം

തയ്യാറാക്കുന്ന വിധം

ബട്ടറും ഐസിങ് ഷുഗറും നന്നായി യോജിപ്പിച്ചെടുക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തിളക്കുക. ശേഷം മൈദയും വാനില എസ്സൻസും ചേർത്തിളക്കാം. ഇനി ഒരു മണിക്കൂർ ഫ്രീസറിൽവെക്കണം. ശേഷം പുറത്തെടുത്ത് ഉരുട്ടി ബണ്ണി ഷെയ്പ് കട്ടർ കൊണ്ട് മുറിച്ചെടുക്കാം. ഇതൊരു ട്രേയിൽവെച്ച് 180 ഡിഗ്രിയിൽ 15 മിനിട്ട് ബേക്ക് ചെയ്യാം. ഓവനിൽനിന്ന് മാറ്റി വാനില ഫോണ്ടൻറ്​ കൊണ്ട് ഐസിങ് ചെയ്യണം. ഈസ്റ്റർ സ്പെഷ്യൽ ബണ്ണി കുക്കീസ് റെഡി.

Tags