ഉച്ചഭക്ഷണം ഇനി കൂടുതൽ ആരോഗ്യകരമാക്കാം; രുചിയും പോഷകവും നിറഞ്ഞൊരു കിടിലൻ വിഭവം!
Oct 19, 2026, 18:55 IST
ചേരുവകൾ
- ബ്രൗൺ റൈസ് – 1 കപ്പ്
- കാരറ്റ് – 1 എണ്ണം
- ബീൻസ് – 6 എണ്ണം
- ഗ്രീൻപീസ് – ¼ കപ്പ്
- സവാള – 1 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ബ്രൗൺ റൈസ് കഴുകി ആവശ്യത്തിന് വെള്ളത്തിൽ വേവിച്ചെടുക്കുക.
2. പാനിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക.
3. അരിഞ്ഞ പച്ചക്കറികളും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിക്കുക.
4. വേവിച്ച ചോറ് ചേർത്ത് നന്നായി ഇളക്കി രണ്ടുമിനിറ്റ് അടച്ചുവെച്ച് വിളമ്പാം.
.jpg)


