ബ്രേക്ക്ഫാസ്റ്റിന് ബ്രോക്കോളി ഓംലെറ്റ്
ബ്രേക്ക്ഫാസ്റ്റിന് ബ്രോക്കോളി ഓംലെറ്റ്
Mar 19, 2025, 16:30 IST


ചേരുവകൾ
ബ്രോക്കോളി
മുട്ട
കുരുമുളകു പൊടി
ഉപ്പ്
സവാള
പച്ചമുളക്
മല്ലിയില
വെണ്ണ
തയ്യാറാക്കുന്ന വിധം
ബ്രോക്കോളി നന്നായി കഴുകി മാറ്റി വയ്ക്കാം.
രണ്ട് കപ്പ് വെള്ളം തിളപ്പിക്കാം. അതിലേയ്ക്ക് ബ്രോക്കോളി അടർത്തിയെടുത്തു ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം.
ബ്രോക്കോളി തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങളായി അരിയുക.
അതേ പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപം വെണ്ണ പുരട്ടാം. അതിലേയ്ക്ക് മുട്ട മിശ്രിതം ഒഴിച്ചു വേവിക്കാം. ശേഷം ചൂടോടെ കഴിച്ചോളൂ.