ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം

pudding


ആധുനിക ഭക്ഷണരീതിയിൽ 'സൂപ്പർ ഫുഡ്' എന്ന പദവി ഇതിനോടകം തന്നെ നേടിയെടുത്ത ഒന്നാണ് ചിയ സീഡുകൾ അഥവാ ചിയ വിത്തുകൾ. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തിൽ ചിയ സീഡ് ഒരു വമ്പൻ തന്നെയാണ്.

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ വിത്തുകൾ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു. എന്നാൽ പലപ്പോഴും ചിയ സീഡുകൾ എങ്ങനെ രുചികരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയുണ്ടാകാറില്ല.

tRootC1469263">

വെറുതെ വെള്ളത്തിൽ കലക്കി കുടിക്കുന്നതിന് പകരം വൈവിധ്യമാർന്ന പുഡ്ഡിംഗുകളായി ഇവ തയ്യാറാക്കിയാൽ ആരോഗ്യത്തോടൊപ്പം നാവിനും അത് മികച്ചൊരു വിരുന്നായി മാറും.

കോക്കനട്ട് ചിയ സീഡ് പുഡ്ഡിംഗ്

അര കപ്പ് ചിയവിത്ത് തേങ്ങാപ്പാലിൽ കുതിർത്തു വയ്ക്കാം. ഒരു മണിക്കൂറെങ്കിലും ഇങ്ങനെ മാറ്റി വയ്ക്കണം. ശേഷം അതിലേയ്ക്ക് മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാറ്റ് എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം എട്ട് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം. രാവിലെ പുറത്തെടുത്ത് മുകളിൽ ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം എന്നിങ്ങനെ ലഭ്യമായവ ചേർത്തു കഴിക്കാം.

കോഫി ചിയ പുഡ്ഡിംഗ്

അര കപ്പ് തേങ്ങാപ്പാലിലേയ്ക്ക് കാൽ കപ്പ് ചിയ വിത്ത് ചേർക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടി, രണ്ട് ടേബിൾസ്പൂൺ കൊക്കോപ്പൊടി എന്നിവ ചേർക്കാം. ഒപ്പം കാൽ കപ്പ് ചിയ വിത്ത് കൂടി ചേർത്തിളക്കി യോജിപ്പിച്ച് എട്ട് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം. രാവിലെ കഴിക്കുന്നതിനു മുമ്പായി കുറച്ച് തേൻ കൂടി മുകളിൽ ഒഴിക്കാം.

മാംഗോ ചിയ സീഡ് പുഡ്ഡിംഗ്

അര കപ്പ് തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്തു കൂടി ചേർ്കാം. ശേഷം 45 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. നന്നായി പഴുത്ത മാമ്പഴം ചെറി കഷ്ണങ്ങളായി മുറിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന തൈരിലേയ്ക്ക് അതുകൂടി ചേർത്ത് വീണ്ടും 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കാം. ശേഷം പുറത്തെടുത്ത് കഴിക്കാം.

വാഴപ്പഴം ചിയ പുഡ്ഡിംഗ്

അര കപ്പ് വെള്ളത്തിലേയ്ക്ക് അല്ലെങ്കിൽ ബദാം പാലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്ത് ചേർത്ത് 20 മിനിറ്റ് മാറ്റി വയ്ക്കാം. പാലാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം അത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ലഭ്യമായ നട്സും ചേർത്ത് കഴിക്കാം. ഇതിൽ പുളിയില്ലാത്ത തൈരും, ഓട്സ് കുതിർത്തും ചേർത്ത് കൂടുതൽ രുചികരമാക്കാം.

സ്പൈസി ചിയ പുഡ്ഡിംഗ്

രണ്ട് കപ്പ് പാൽ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും, കറുവാപ്പട്ടയും, ഒരു നുള്ള് വാനില എക്സ്ട്രാക്റ്റും ചേർക്കാം. പാൽ തിളക്കുന്നതിനു മുമ്പ് അടുപ്പണയ്ക്കാം. ചെറുചൂടോടെ പാൽ ഗ്ലിസിലേയ്ക്കു പകരം. അതിലേയ്ക്ക് ചിയ സീഡ് ചേർത്ത് ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കാം. രാവിലെ തണുപ്പോടെ കഴിച്ചു നോക്കൂ.

Tags