ഇവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം
പ്രഭാത ഭക്ഷണം എങ്ങനെ കഴിക്കണമെന്നും അതിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നും എല്ലാവർക്കും അറിയാമോ? എന്തെങ്കിലും കഴിക്കുന്നതിലല്ല. കൃത്യമായി ആവശ്യമുള്ള കഴിക്കുന്നതിലാണ് കാര്യം. എന്നാൽ മാത്രമേ പ്രഭാത ഭക്ഷണത്തിൻ്റെ ഗുണങ്ങൾ കിട്ടുകയുള്ളു. എല്ലാ പോഷകങ്ങളും മറ്റ് ഘടകങ്ങളുമുള്ള ഭക്ഷണം കഴിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതായത് സമീഗ്രിത ആഹാരം കഴിക്കണമെന്ന്. ഇതിൽ പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ്, വിറ്റാമിമുകൾ, ഗുഡ് ഫാറ്റ് എന്നിവ നിർബന്ധമായും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
എന്തൊക്കെ കഴിക്കാം
പുഴുങ്ങിയ മുട്ട
മുട്ടയെന്നത് പ്രോട്ടീൻ്റെ നല്ലൊരു ശ്രോതസാണ്. ഇത് നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിന് പുറമെ വിറ്റാമിനുകളുടെ കലവറ കൂടിയാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ ദഹനനാളത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കൂടാതെ, ഇതിലെ കോളിൻ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ഓർമ്മശക്തിയെയും മെച്ചപ്പെടുത്തുന്നു.
ചിയ സീഡ്സ്
ചിയ സീഡ്സ് ഫൈബർ നിറഞ്ഞ ഭക്ഷണമാണ്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചിയ സീഡ്സ് രാത്രി തന്നെ വെള്ളത്തിൽ കുതിർത്ത് വച്ച് കഴിക്കുന്നതാകും ഗുണം ചെയ്യുക.
പഴങ്ങൾ
പഴങ്ങൾ വിറ്റാമിൻസിൻ്റേയും കാർബോഹൈഡ്രേറ്റിന്റേയും നല്ല ശ്രോതസാണ്. ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണെന്ന് എപ്പോഴും ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.
.jpg)

