എന്നും അരിപ്പൊടിയുടെ ദോശ കഴിച്ച് മടുത്തോ? എങ്കില്‍ ട്രൈ ചെയ്യാം ഒരു വെറൈറ്റി ദോശ
Mar 5, 2025, 15:05 IST


ചേരുവകള്‍
റവ- അര കപ്പ്
അരിപ്പൊടി- അര കപ്പ്
മൈദ- കാല്‍ കപ്പ്
ഇഞ്ചി- 2 ടേബിള്‍സ്പൂണ്‍
പച്ച മുളക്-2 എണ്ണം
സവാള-1 എണ്ണം
കായം- കാല്‍ ടീസ്പൂണ്‍
ജീരകം- 1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
റവ, അരിപ്പൊടി, മൈദ ഇവ നന്നായി മിക്‌സ് ചെയ്യുക
ഇതിലേക്ക് സവാള, ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുകകുറച്ച് കായ പൊടിയും ജീരകവും ചേര്‍ക്കുക
ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കലക്കി എടുക്കുക
പാന്‍ ചൂടാകുമ്പോള്‍ മാവ് കോരി ഒഴിക്കുക.കുറച്ച് നെയ്യ് ഒഴിച്ച് വേവിച്ച് എടുക്കുക.