പ്രഭാതഭക്ഷണം സ്മൂത്തിയിലൂടെ..
പ്രഭാതഭക്ഷണം സ്മൂത്തിയിലൂടെ..
ചേരുവകൾ
ഓട്സ് – കാൽകപ്പ്
വെള്ളം – രണ്ടേമുക്കാൽ കപ്പ്
ഈന്തപ്പഴം – നാലെണ്ണം
പൊടിച്ച കറുവാപ്പട്ട – ആവശ്യത്തിന്
ആപ്പിൾ – 1
ചിയ സീഡ് – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ടീസ്പൂൺ ചിയ സീഡ് കുറച്ച് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റി വയ്ക്കുക. ഒപ്പം ഓട്സിലേക്കും മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അത് കുതിരാനായി പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക. ഓട്സ് കുതിർന്നു കഴിയുമ്പോൾ മിക്സിയുടെ ജാറിലേയ്ക്ക് മാറ്റി അതിനൊപ്പം ഒരു ആപ്പിൾ കട്ട് ചെയ്തതും ആവശ്യത്തിന് കറുവാപ്പട്ട പൊടിച്ചതും മൂന്ന് ഈന്തപ്പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് വെള്ളം കൂടിച്ചേർത്ത് ഒന്ന് കൂടി അരച്ചെടുക്കുക. ശേഷം ഗ്ലാസിലേയ്ക്ക് മാറ്റി കുതിർത്ത് വച്ച ചിയ സീഡും പിസ്തയും കൂടി ചേർത്ത് കൊടുത്താൽ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള സ്മൂത്തി റെഡി.
tRootC1469263">.jpg)


