തടികുറയ്ക്കാൻ ശ്രമിക്കുന്നവർക്കായി ഇതാ ഒരു റെസിപ്പി

chiya
chiya

ചേരുവകൾ

•ഫാറ്റ് കുറഞ്ഞ തൈര് - രണ്ട് കപ്പ്
 •ചിയ സീഡ്  - 3 ടേബിൾ സ്പൂൺ
•നുറുക്കിയ ബദാം  - രണ്ട് ടേബിൾ സ്പൂൺ
•നുറുക്കിയ പിസ്ത  - രണ്ട് ടേബിൾ സ്പൂൺ
•വെള്ളം  - ഒരു കപ്പ്
•തേൻ  - മൂന്ന് ടേബിൾ സ്പൂൺ
•കുങ്കുമപ്പൂവ്  - കുറച്ച്
•ബ്ലൂബെറി  - കാൽ കപ്പ്
•അരിഞ്ഞ പഴം  - കാൽകപ്പ്
•സ്ട്രോബെറി  - കാൽ കപ്പ്

തയാറാക്കുന്ന വിധം

•ഒരു പാത്രത്തിലേക്ക് തൈരും, ചിയസീഡും, ഹണിയും, നുറുക്കിയ ബദാമും, പിസ്തയും, വെള്ളവും, കുങ്കുമപ്പൂവും കൂടെ ചേർത്ത് നന്നായി കലക്കിയെടുക്കുക.

ഇത് ഫ്രിജിലേക്ക് വയ്ക്കാം. രാത്രി തയാറാക്കി വയ്ക്കുന്നതാണ് നല്ലത് എന്നാൽ നമുക്ക് രാവിലെ എടുത്ത് പെട്ടെന്ന് തന്നെ കഴിക്കാൻ പറ്റും.

•രാവിലെ ഇതിലേക്ക് അരിഞ്ഞുവെച്ച ബ്ലൂബെറിയും പഴവും സ്ട്രോബെറിയും, വേണമെങ്കിൽ കുറച്ചുകൂടി ഹണിയും, നുറുക്കിയ ബദാമും, പിസ്തയും ചേർക്കാം നമ്മളുടെ എളുപ്പത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് തയാറായി

Tags