ബ്രേക്ക് ഫാസ്റ്റായും നാലുമണി പലഹാരമായും ഈ അട കഴിക്കാം

ada

ആവശ്യമായ ചേരുവകൾ

വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി): ½ കപ്പ്
പഞ്ചസാര: 5 ടേബിൾ സ്പൂൺ
തിളച്ച പാൽ: 1.5 കപ്പ്
മുട്ട: 3 എണ്ണം
ഏലക്കാപ്പൊടി: ¼ ടീസ്പൂൺ
മഞ്ഞൾപ്പൊടി: ¼ ടീസ്പൂൺ (നല്ലൊരു നിറം കിട്ടാനായി)
നെയ്യ്: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
അരിഞ്ഞ ബദാം, അണ്ടിപ്പരിപ്പ്, കറുത്ത എള്ള് (ഓപ്ഷണൽ)

tRootC1469263">

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി കൂട്ട് തയ്യാറാക്കാം. ഇതിനായി ഒരു ബൗളിൽ അരിപ്പൊടി, ഉപ്പ്, 2.5 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ എടുക്കുക. ഇതിലേക്ക് 1.5 കപ്പ് തിളച്ച പാൽ ഒഴിച്ച് കട്ടകളില്ലാതെ നന്നായി ഇളക്കി നല്ല അയഞ്ഞ രൂപത്തിലാക്കി മാറ്റുക.

മറ്റൊരു പാത്രത്തിൽ 3 മുട്ടകൾ പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് 2.5 ടേബിൾ സ്പൂൺ പഞ്ചസാര, ഏലക്കാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പഞ്ചസാര അലിയുന്നത് വരെ നന്നായി അടിച്ചെടുക്കുക.

ആവി കയറ്റാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ എല്ലാ ഭാഗത്തും നെയ്യ് തടവുക. അടിയിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഒരു ബട്ടർ പേപ്പർ വെച്ച് അതിനു മുകളിലും അല്പം നെയ്യ് പുരട്ടുക. സ്റ്റീമറിൽ വെള്ളം ഒഴിച്ച് ആവി വന്നു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പാത്രം ഉള്ളിലേക്ക് ഇറക്കി വെക്കുക. ഇനിയാണ് ലെയറുകൾ സെറ്റ് ചെയ്യേണ്ടത്.

ഇതിനായി ആദ്യം അരിപ്പൊടി കൂട്ട് ഒരു നേർത്ത ലെയറായി ഒഴിക്കുക (ഏകദേശം ഒന്നര തവി). അടച്ചുവെച്ച് 1-2 മിനിറ്റ് കുക്ക് ചെയ്യുക. മുകൾഭാഗം ഉണങ്ങി (dry ആയി) എന്ന് ഉറപ്പുവരുത്തിയ ശേഷം അല്പം നെയ്യ് തടവുക. അതിനു മുകളിലായി മുട്ട കൂട്ട് ഒരു നേർത്ത ലെയറായി ഒഴിച്ച് വീണ്ടും അടച്ചുവെച്ച് 1-2 മിനിറ്റ് വേവിക്കുക. ഇത്തരത്തിൽ ഓരോ ലെയർ കുക്ക് ആയതിനുശേഷവും നെയ്യ് പുരട്ടി അരിപ്പൊടി കൂട്ടും മുട്ട കൂട്ടും മാറി മാറി ലെയറുകളായി ഒഴിക്കുക. ഏറ്റവും മുകളിലെ ലെയർ അരിപ്പൊടി കൂട്ട് ആകണം.

അവസാന ലെയറിനു മുകളിൽ അരിഞ്ഞ ബദാം, അണ്ടിപ്പരിപ്പ്, കറുത്ത എള്ള് എന്നിവ വിതറുക. ഇതിനുശേഷം അടച്ചുവെച്ച് ഹൈ ഫ്ലെയിമിൽ ഏകദേശം 10 മിനിറ്റ് നേരം നന്നായി ആവിയിൽ വേവിക്കുക. ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് കുത്തി നോക്കി പലഹാരം റെഡിയായി എന്ന് ഉറപ്പിക്കാം. ചൂട് നന്നായി ആറിയതിനുശേഷം മാത്രം പാത്രത്തിൽ നിന്ന് മാറ്റുക. അതിനുശേഷം ലെയറുകളായി മുറിച്ച് വിളമ്പാം.

Tags