രാവിലെ കഴിക്കാൻ ഒരു ഹെൽത്തി ഫുഡ് ഇതാ

banana
banana

 നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

രാവിലെ ഒരു പച്ച ഏത്തയ്ക്ക കഷ്ണങ്ങളാക്കി നുറുക്കിയതും ചെറുപയര്‍ പുഴുങ്ങിയതും അല്‍പം കടുകു വറുത്തിട്ടു കഴിച്ചു നോക്കൂ. ഏറ്റവും പോഷകം അടങ്ങിയ പ്രാതലാണ് ഇതെന്നു പറയാം. ശരാരീരത്തിന് ആവശ്യമായ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ആരോഗ്യകരമായ പ്രാതലാണ് ഇത്. കംപ്ലീറ്റ് ബ്രേക്ക്ഫാസ്റ്റ് എന്നു പറയാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും നല്ലതാണ്.

Tags